പ്രമേഹാധിക്യം മൂലം ലൈംഗിക തൃപ്തി അസാദ്ധ്യമായിത്തീര്‍ന്ന ഒരു ഷണ്‍ഢന്‍ സമൂഹത്തിലെ മാദ്ധ്യമ സംസ്കാരം ഇനി മൃഗലൈംഗികതയിലേക്ക് വേഗം വളരും.
കാത്തിരിക്കുക.
കാത്തിരിക്കുക.
തിരുവനന്തപുരം: ൦൯/൦൮/൨൦൧൧ :ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ തൊടുന്നത് ക്ഷേത്രചൈതന്യത്തിന് ദോഷമുണ്ടാക്കുമെന്ന് ദേവപ്രശ്‌നവിധി. ദോഷത്തിന്റെ അനന്തരഫലങ്ങള്‍ ക്ഷേത്രത്തിന് മാത്രമല്ല രാജ്യത്തിന്റെ ഭരണസംവിധാനത്തിനുമുണ്ടാകുമെന്നും പ്രശ്‌നവിധികര്‍ത്താക്കളായ മാധൂര്‍ നാരായണ രംഗഭട്ടും ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ്മയും പറഞ്ഞു.
ഭരണഘടനാ സംവിധാനത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സര്‍ക്കാറുകള്‍ക്ക് അഞ്ച് വര്‍ഷം കാലാവധി തികക്കാന്‍ സാധിക്കാതെ പോകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലും നിയന്ത്രിക്കാനാകാത്തനിലയില്‍ അനീതികളും അക്രമങ്ങളും ഉണ്ടാകുമെന്നും താംബൂല പ്രശ്‌നത്തില്‍ കണ്ടെത്തി. ഈ അനിഷ്ടങ്ങളും ദോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച നടന്ന അഷ്ടമംഗല പ്രശ്‌നത്തില്‍ രണ്ടാം താംബൂലം വച്ചുള്ള ചിന്തകളിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാഴ്ചദ്രവ്യങ്ങള്‍, ചൈതന്യവസ്തുക്കള്‍, സ്വര്‍ണ വസ്തുക്കള്‍ എന്നിവ ചേര്‍ന്നതാണ് ക്ഷേത്രത്തിലെ നിക്ഷിപ്ത ധനം. അത് ദേവനിധിയാണ്. ഇവക്ക് ചലനം വരുമ്പോള്‍ ദേവ സാന്നിധ്യത്തിന് ദോഷം വരും. തുറക്കാത്ത ബി അറക്കും ചൈതന്യവുമായി അഭേദ്യമായ ബന്ധമാണുള്ളത്. മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്റെ അടിയില്‍ ചൈതന്യത്തെ പുഷ്ടിപ്പെടുത്താനായി പല ദേവസാന്നിധ്യങ്ങളും രഹസ്യങ്ങളും സ്ഥാപിക്കുക പതിവാണ്. ശ്രീചക്രം പോലെയുള്ളവയും പ്രതിഷ്ഠകളും ഇവയിലുള്‍പ്പെടും. ഇവക്കുണ്ടാകുന്ന ചലനങ്ങളും ചൈതന്യത്തിന് ദോഷം വരുത്തും. പത്മനാഭസ്വമി ക്ഷേത്രത്തിലെ ആറ് നിലവറകളും പ്രധാന വിഗ്രഹത്തിന് ചുറ്റും ഭൂമിക്കടിയിലായാണ്.
ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പരോക്ഷമായ കാരണം മുറജപം. ചക്രാബ്ജ പൂജ തുടങ്ങിയ ചില ആചാരാനുഷ്ഠാനങ്ങള്‍ നടക്കാത്തതാണ്. ഇപ്പോഴത്തെ ക്ഷേത്രധികാരികള്‍ക്ക് മുമ്പ് ചില ബ്രാഹ്മണരുടെ കൈവശമായിരുന്നു ഇത്. അവരെ ക്ലേശിപ്പിച്ച് അധീനപ്പെടുത്തിയതിന് പകരമായി തുടങ്ങിവച്ച ആചാരങ്ങള്‍ നിര്‍ത്തലാക്കിയത് സുകൃതം കുറയാന്‍ ഇടയാക്കി.
മൂന്നാം താംബൂല ചിന്തകളില്‍ കണ്ടത് ക്ഷേത്രജീവനക്കാരുടെ നിന്ദ്യമായ പെരുമാറ്റങ്ങളായിരുന്നു. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിനകത്ത് നടന്നതായി പ്രശ്‌നവിധികര്‍ത്താക്കള്‍ പറഞ്ഞു. ശുദ്ധവും വൃത്തിയുമില്ലാതെയാണ് അശ്രദ്ധമായാണ് ഇവര്‍ പെരുമാറുന്നത്. വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. നിവേദ്യങ്ങള്‍ പോലും ശരിയായല്ല തയാറാക്കുന്നത്. ഭക്തരോട് മോശമായാണ് പെരുമാറുന്നത്. ഈശ്വര സേവയാണ് ചെയ്യുന്നതെന്ന് മറന്നാണ് പല ജീവനക്കാരും പെരുമാറുന്നത്. ക്ഷേത്രജീവനക്കാരുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേവസാന്നിധ്യത്തിന് ദോഷമുണ്ടാക്കുന്നു. അഗ്‌നിഭയം അടക്കമുള്ള ദുര്‍നിമിത്തങ്ങള്‍ കാണുന്നുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യേണ്ടി വരും. വിഗ്രഹത്തിന് കേടുണ്ടെന്നും വിധി പ്രകാരം കണ്ടെത്തി. അനന്തന്റെ ഭാഗത്താണ് കേടുകള്‍ കണ്ടത്. വിഗ്രഹത്തിന്റെ അടി ഭാഗത്ത് ചില വൈകല്യങ്ങളും കണ്ടെത്തി. ഇതാണ്് ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷത്തിന് തടസമുണ്ടാക്കുന്ന സംഭവങ്ങളുണ്ടാക്കുന്നത്.
അതു പോലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗണപതി വിഗ്രഹം ക്ഷേത്രപാലന് സമീപം വെറുതെ വച്ചിരിക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ട്. വില്വമംഗലം സ്വാമിയാര്‍ ശ്രീപത്മനാഭനെ ദര്‍ശിച്ച അനന്തന്‍കാട് ക്ഷേത്രം വേണ്ടവിധത്തില്‍ ആചാര, അനുഷ്ഠാനങ്ങളുമില്ലാതെ കിടക്കുകയാണ്. ഇത് വിവാദഭൂമിയായി മാറിയതും ദോഷമാണ്. വടക്കു പടിഞ്ഞാറ് ഭാഗത്തെ ശ്രീപാദം കൊട്ടാരത്തില്‍ പത്്മതീര്‍ത്ഥം പോലെ പ്രധാനമായി ഒരു കുളവും രണ്ട് കിണറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും ദോഷമാണ്.
ഇവയെല്ലാം ചൊവ്വാഴ്ച നടന്ന ചിന്തകളില്‍ കണ്ടെത്തി. ബുധനാഴ്ച നടക്കുന്ന ചിന്തകളിലേ ഇതില്‍ പല വിഷയങ്ങളെ സംബന്ധിച്ചും വ്യക്തതയുണ്ടാവുകയുള്ളൂ എന്നും ദൈവജ്ഞര്‍ പറഞ്ഞു. രാശിപൂജകഴിഞ്ഞ് ആരൂഡങ്ങള്‍ കണ്ടെത്തിയപ്പോള്‍ നിര്‍ദ്ദേശിച്ച മൃത്യൂഞ്ജയപൂജ അടക്കമുള്ള പരിഹാരങ്ങള്‍ ബുധനാഴ്ച തന്നെ തുടങ്ങണമെന്നും തന്ത്രി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനോട് നിര്‍ദ്ദേശിച്ചു. പുതുവായ ഹരിദാസ് നമ്പൂതിരി, പഞ്ച ഭാസ്‌ക്കര ഭട്ട്, ഇടക്കാട് ദേവിദാസ് ഗുരുക്കള്‍, ജയരാജ് പണിക്കര്‍, ഗണപതി ശര്‍മ്മ, എന്നിവരും പ്രശ്‌ന ചിന്തകളില്‍ പങ്കെടുത്തു.
================================================================
ഇത് ഒരു ഉഗ്രന്‍ തട്ടിപ്പായിപ്പോയി. പട്ടന്മാര്‍ക്കും തുളു പോറ്റിമാര്‍ക്കും വീണ്ടും അമ്പലം ഏല്‍പ്പിച്ചു കൊടുക്കണമെന്ന് പറയാന്‍ ഒരു ദേവ പ്രശ്നത്തിന്റെയും ആവശ്യമില്ല. അമ്പലത്തിലെ തൊഴിലാളികള്‍ അമ്പലം വിഴുങ്ങികള്‍ ആണെന്നതും ലോകം മുഴുവന്‍ അറിയാം.
ബി നിലവറ തുറക്കണ്ട എന്ന് പറഞ്ഞത് ഏറവും കൂടുതല്‍ മോഷണം അവിടെ നിന്നായിരുന്നുവെന്നത് വെളിപ്പെടുത്തുന്നു. അത് പുറത്ത് വരാതിരിപ്പാന്‍ നിലവറ തുറക്കരുതെന്ന് പറഞ്ഞിരിക്കുന്നു.
വലിയ മിടുക്കന്മാരായ കേരളീയര്‍ വീണ്ടും കളിപ്പിക്കപ്പെട്ടിരിക്കുന്നു.